Sunday, 20 Sep, 6.22 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വിവാഹ ചടങ്ങകള്‍ സംഘടിപ്പിച്ച എട്ട് പേര്‍ക്ക് ശിക്ഷ വിധിച്ചു

അബുദാബി : കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ അബുദാബിയിലും റാസല്‍ഖൈമയിലും വിവാഹ ചടങ്ങകള്‍ സംഘടിപ്പിച്ച എട്ട് പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. സാമൂഹിക അകലം അടക്കമുള്ള കോവിഡ്-19 സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെയാണ് ആഘോഷം നടത്തിയത്. ഇവരൊന്നും അടുത്ത ബന്ധുക്കളല്ലെന്നും പോലീസ് അറിയിച്ചു.

കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയില്‍ ഇത്തരത്തിലുള്ള വിവാഹ ചടങ്ങുകള്‍ക്ക് വിലക്കുണ്ടെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ എമര്‍ജന്‍സി ആന്റ് ക്രൈസിസ് പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചു. സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കുടുംബ ചടങ്ങുകളില്‍ പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രമേ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയും അറിയിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top