Wednesday, 05 Aug, 12.10 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
കോവിഡ് നിയന്ത്രണങ്ങള്‍ക്കും മാസ്‌ക് ധരിക്കലിനും എതിരെ ജനങ്ങളുടെ പ്രതിഷേധം

ലണ്ടന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ക്കും മാസ്‌ക് ധരിക്കലിനും എതിരെ ജനങ്ങളുടെ പ്രതിഷേധം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ നടപടിയാണ് ഏറെപ്പേരെയും പ്രകോപിപ്പിക്കുന്നത്. ബ്രിട്ടനിലും ജര്‍മ്മനിയിലും ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങളും നടത്തി. ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ആയിരങ്ങളാണ് കോവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെ തെരുവില്‍ ഇറങ്ങിയത്.

സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. മാസ്‌ക് ഞങ്ങളെ അടിമകളാക്കുകയാണ്, മാസ്‌ക് മുഖമില്ലാതാക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു തെരുവിലിറങ്ങിയ ബ്രിട്ടനിലെ പ്രതിഷേധക്കാര്‍ മുഴക്കിയത്. ജൂലൈ അവസാനമായിരുന്നു ബ്രിട്ടനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.

Tags Europe rules violation covid-19

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top