ലേറ്റസ്റ്റ് ന്യൂസ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്കാന് ഒരുങ്ങി കുവൈറ്റ്

കുവൈത്തില്‍ കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നില്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് അനുവദിക്കും. നിര്‍ണായക ഘട്ടത്തില്‍ ത്യാഗ മനസ്സോടെ ജോലി ചെയ്തവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് സാമ്ബത്തിക ആനുകൂല്യം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന സര്‍ക്കാര്‍ ജീവനക്കാരെ മൂന്ന് കാറ്റഗറികള്‍ ആയി തിരിച്ചാണ് ബോണസ് നല്‍കുക. കോവിഡ് രോഗികളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്ന ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്ക് ഏറ്റവും റിസ്ക് കൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 20 ശതമാനം ബോണസ് നല്‍കും. കോവിഡ് ആരോഗ്യ മന്ത്രാലയത്തിലെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെയും കോവിഡ് പ്രതിരോധ നിരയിലുള്ള മറ്റു ജീവനക്കാര്‍ക്ക് 10 ശതമാനം ആണ് ബോണസ്.