Sunday, 09 May, 10.46 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
കൊവിഡ് രോഗി വീടിന്റെ ടെറസ്സില്‍ ചാരായം വാറ്റുന്നതിനിടയില്‍ അറസ്റ്റില്‍

എടക്കര: കൊവിഡ് പോസിറ്റീവായ രോഗി വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ പിടിയില്‍. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടില്‍ പറങ്ങോടന്‍ മകന്‍ കൃഷ്ണന്‍ (55) ആണ് എക്‌സൈസ്, പൊലീസ് സംയുക്ത പരിശോധനയില്‍ പിടിയിലായത്. വീടിന്റെ ടെറസിലായിരുന്നു വാറ്റ്. മദ്യശാലകള്‍ തുറക്കാത്തതിനാല്‍ ദിവസം അമ്ബതിലധികം ആളുകള്‍ ആവശ്യക്കാരായി എത്തിയിരുന്നതായി എക്സൈസ് പറയുന്നു.

170 ലിറ്റര്‍ വാഷ്, പ്ലാസ്റ്റിക് ബാരലുകള്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങള്‍ തുടങ്ങി നിരവധി വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു. പ്രതി നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. പരിശോധന നടക്കുന്നതിനിടെ ആയിരുന്നു പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസെടുക്കുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top