ഇന്ത്യ
ലൗ ജിഹാദിനെതിരായ നിയമം നടപ്പിലാക്കനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ് : യുപിക്കും മധ്യപ്രദേശിനും പിന്നാലെ ലൗ ജിഹാദിനെതിരായ നിയമം നടപ്പിലാക്കനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ലൗ ജിഹാദ് നിരോധിക്കാനുള്ള നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവാഹത്തിന്റെ മറവില്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരെ നേരത്തെ ഉത്തര്‍ പ്രദേശ്- മധ്യപ്രദേശ് സര്‍ക്കാരുകള്‍ നിയമം കൊണ്ടു വന്നിരുന്നു. ഇതേ മാതൃകയില്‍ നിയമ നിര്‍മ്മാണം നടത്താനാണ് ഗുജറാത്ത് സര്‍ക്കാര്‍ ആലോചിക്കുന്നത്. 'ധര്‍മ്മ സ്വാതന്ത്ര്യ നിയമം' എന്ന പേരിലായിരിക്കും ബില്‍ അവതരിപ്പിക്കുക. ലവ് ജിഹാദ് തടയുക എന്നതായിരിക്കും ബില്ലിന്റെ ലക്ഷ്യമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിച്ച് മതം മാറ്റല്‍, നിയമ വിരുദ്ധമായി സ്വാധീനിക്കല്‍, ഭീഷണി, വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം, തട്ടിപ്പ് എന്നിവ നിയമത്തിന്റെ പരിധിയില്‍ വരും. കള്ളപ്പേരും വ്യാജ വ്യക്തിത്വവും ഉപയോഗിച്ച് ഹിന്ദു പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷാനിയമം ഉറപ്പ് വരുത്തുമെന്നും ജഡേജ പറഞ്ഞു.