Wednesday, 25 Nov, 4.16 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ലിജോ ജോസ്​ ചിത്രം ​'ജല്ലിക്കെട്ടിന്​' ഓസ്​കര്‍ നോമിനേഷന്‍

ന്യൂഡല്‍ഹി: ലിജോ ജോസ്​ പെല്ലിശ്ശേരി സംവിധാനം ചെയ്​ത 'ജല്ലിക്കെട്ടിന്​' ഓസ്​കര്‍ നോമിനേഷന്‍ നല്‍കിയിരിക്കുന്നു. ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായാണ്​ വിശ്വചലച്ചിത്ര അവാര്‍ഡിന്​ ​ജല്ലിക്കെട്ട്​ പരിഗണിക്കുന്നത്​.

2011ല്‍ ആദാമി​െന്‍റ മകന്‍ അബുവിന്​ ശേഷം ഓസ്​കര്‍ നാമനിര്‍ദേശം നേടുന്ന ആദ്യ ചിത്രം കൂടിയാണ് ​ ജെല്ലിക്കെട്ട്​. രാജീവ്​ അഞ്ചലി​െന്‍റ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഗുരുവും ഓസ്​കര്‍ നോമിനേഷന്‍ നേടിയിരുന്നതാണ്.

2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട്​ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ആന്‍റണി വര്‍ഗീസ്​, ചെമ്ബന്‍ വിനോദ്​, സാബുമോന്‍ അബ്​ദുസമദ്​, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ്​ ചി​ത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top