Sunday, 27 Sep, 10.52 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
മാദ്ധ്യമപ്രവര്‍ത്തകനെ റോഡിലിട്ട് ക്രൂരമായി മര്‍ദിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

റായ്പൂര്‍ : നടുറോഡില്‍ മാദ്ധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഭൂമകാല്‍ സമാചാര്‍ പത്രത്തിലെ മാദ്ധ്യമപ്രവര്‍ത്തനായ കമല്‍ ശുക്ലയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കന്‍കെര്‍ ജില്ലയിലാണ് സംഭവം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒത്താശയോടെ പ്രവര്‍ത്തിയ്ക്കുന്ന മണല്‍ മാഫിയ സംഘത്തെക്കുറിച്ച്‌ കമല്‍ ശുക്ല വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ജോലിയ്ക്കായി ഓഫീസിലേക്ക് പോകുകയായിരുന്നു ശുക്ലയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആളുകള്‍ കാണ്‍കെയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചതിന് പുറമേ ശുക്ലയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ശുക്ലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ശുക്ല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപതോളം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് എംഎല്‍എ ശിശുപാല്‍ ഷോരി, പ്രാദേശിക നേതാവ് ജിതേന്ദ്ര സിംഗ് താക്കൂര്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ ഗണേഷ് തിവാരി, കോര്‍പ്പറേറ്റര്‍മാരായ ഷബാദ് ഖാന്‍, ഖഫര്‍ മെമോന്‍ എന്നിവരും പോലീസ് കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പ്പെടുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top