Sunday, 07 Mar, 7.10 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ബി.ജെ.പി വേദിയില്‍

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള ​യാത്രയുടെ സമാപന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളും. ശംഖുമുഖം കടപ്പുറത്ത് ജനസാഗരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ​ അമിത്​ ഷാക്കൊപ്പം നടന്‍ ദേവന്‍, നടി രാധ, വിനു കിരിയത്ത് തുടങ്ങി പ്രമുഖ സിനിമാക്കാരും വേദി പങ്കിട്ടു.

താന്‍ പുതുതായി രൂപീകരിച്ച നവകേരള പീപ്പിള്‍സ്​ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാക്കിയ​താണോ അതോ താരം ബി.ജെ.പിയില്‍ ചേര്‍ന്ന​താണോ എന്ന്​ ദേവന്‍ സദസ്സിനോട്​ വ്യക്തമാക്കും. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്​ട്രീയ ബദലാണ്​ തന്‍റെ പാര്‍ട്ടിയെന്നാണ്​ ദേവന്‍ നേരത്തേ പറഞ്ഞിരുന്നത്​.

വിജയ യാത്രയുടെ സമാപന ചടങ്ങില്‍ നിരവധി സാംസ്കാരിക പ്രമുഖര്‍ ബിജെപിയില്‍ എത്തുമെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top