Monday, 14 Jun, 5.10 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ വിമര്‍ശിച്ചു: യൂട്യൂബര്‍ അറസ്റ്റില്‍

ചെന്നൈ: മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെ വിമര്‍ശനം ഉന്നയിച്ച യൂട്യൂബര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ഡിഎംകെ നേതാക്കളെ വിമര്‍ശിച്ച കിഷോര്‍ കെ സ്വാമിയാണ് അറസ്റ്റിലായത്. പ്രശ്‌സ്ത യൂട്യൂബര്‍ കിഷോര്‍ കെ സ്വാമിയെ ഇന്നലെ രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡിഎംകെ നേതാക്കളായ സിഎന്‍ അണ്ണാദുരൈ, ഇ.വി രാമസ്വാമി, എം. കരുണാനിധി, എം കെ സ്റ്റാലിന്‍ എന്നിവരെയെല്ലാം കിഷോര്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. സിഎന്‍ അണ്ണാദുരൈയെക്കുറിച്ച്‌ തമിഴ്കവി ഭാരതിദാസന്‍ നടത്തിയ പരാമര്‍ശം ഉദ്ധരിച്ചു കൊണ്ടായിരുന്നു നേതാക്കള്‍ക്കെതിരെ കിഷോര്‍ ട്വീറ്റ് ചെയ്തത്.

ട്വീറ്റ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായതോടെ കിഷോറിനെ അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505 (1) (ബി), 153, 505 (1) (സി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top