Friday, 27 Nov, 5.53 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
നാദിര്‍ഷായുടെ മകളുടെ വിവാഹനിശ്ചയത്തില്‍ കാവ്യക്കും മകള്‍ മീനാക്ഷിക്കുമൊപ്പം ദിലീപ്

ആരാധകരുടെ ഇഷ്ടപെട്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരുടെ വിവാഹവും മകള്‍ ജനിച്ചതുമൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ സുഹൃത്തും സംവിധായകനും ഗായകനുമായ നാദിര്‍ഷായുടെ മകളുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്. കാവ്യക്കും മകള്‍ മീനാക്ഷിക്കൊപ്പവുമാണ് ദിലീപ് എത്തിയത്.

കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം മീനൂട്ടിയും സജീവമായി മുന്നിലുണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദിലീപും കാവ്യ മാധവനും 4ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങളും പുറത്തുവന്നത്. നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top