Thursday, 13 Dec, 6.03 pm ഈസ്റ്റ് കോസ്റ്റ് ഡെയിലി

ലേറ്റസ്റ്റ് ന്യൂസ്
നാളെ ഹര്‍ത്താലിന് ആഹ്വാനം

തിരുവനന്തപുരം : നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശബരിമല കര്‍മ്മസമിതിയും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചു

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തി. പ്രവര്‍ത്തകരും പോലീസും സമയോചിതമായ ഇടപെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

Dailyhunt
Top