Friday, 24 Sep, 7.54 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ഇന്ത്യ
നീളമുള്ള മുടി വെട്ടിയതില്‍ അല്‌പം കൂടി: 2 കോടി രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: മുടി വെട്ടിയതിലെ പിഴവിന് 2 കോടി നഷ്ടപരിഹാരം യുവതിയായ ഉപഭോക്താവിന് നല്‍കണമെന്ന് ദേശിയ ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍. സ്ത്രികള്‍ക്ക് മുടി എറെ പ്രധാനപ്പെട്ടതും ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് കമ്മീഷന്‍ പറഞ്ഞു. മുടി പരിപാലിയ്ക്കുന്നതിന്റെ ഭാഗമായ് വെട്ടുമ്ബോള്‍ ഉണ്ടാകുന്ന പിഴവുകള്‍ സ്ത്രിയുടെ വ്യക്തിത്വത്തെ ബാധിയ്ക്കും. പരാതിക്കാരിയായ യുവതിയുടെ നീളമുള്ള മുടി വെട്ടിയതില്‍ വീഴ്ച ഉണ്ടായപ്പോള്‍ മോഡലിംഗ് അടക്കമുള്ള അവളുടെ ലക്ഷ്യങ്ങളെ ബാധിച്ചതായി കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

2018ലായിരുന്നു സംഭവം. 2018ല്‍ ഏപ്രില്‍ 12ന് ഡല്‍ഹിയിലെ ഐടിസി മൌര്യാ ഹോട്ടലിലെ സലൂണിലാണ് പരാതിക്കാരി മുടിവെട്ടിയത്. മുടി ഉത്പന്നങ്ങളുടെ മോഡല്‍ ആയിരുന്നു യുവതി. സലൂണില്‍ ഉണ്ടാവാറുള്ള ഹെയര്‍സ്റ്റൈലിസ്റ്റിനു പകരം മറ്റൊരു ആളാണ് യുവതിയുടെ മുടി വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോള്‍ വളരെ കുറച്ച്‌ മുടി മാത്രമാണ് അവശേഷിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടും നാലിഞ്ച് മുടി മാത്രമേ അവര്‍ അവശേഷിപ്പിച്ചുള്ളൂ. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ സലൂണ്‍ സൗജന്യ കേശ ചികിത്സ നല്‍കാമെന്നറിയിച്ചു. ഇത് ചെയ്തപ്പോള്‍ മുടിക്ക് ഡാമേജുണ്ടായി. തലയോട്ടിക്ക് പൊള്ളല്‍ ഏല്‍ക്കുകയും ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്തു എന്നും പരാതിക്കാരി പറയുന്നു. ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍, ഡോ. എസ് എം കനിത്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

'തങ്ങളുടെ മുടിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ വളരെ ശ്രദ്ധാലുക്കളാണ്. അതിനെ നല്ല രീതിയില്‍ സൂക്ഷിക്കാന്‍ അവര്‍ പണം ചെലവിടുന്നു. അവര്‍ മുടിയോട് വൈകാരിക അടുപ്പമുള്ളവരാണ്. പരാതിക്കാരി മുടി ഉത്പന്നങ്ങളുടെ മോഡലായിരുന്നു. പാന്‍്റീനും വിഎല്‍സിസിക്കുമായി അവര്‍ മോഡലിംഗ് ചെയ്തിട്ടുണ്ട്. എന്നാല്‍, മുടി വെട്ടിയതിലെ പിഴവ് കാരണം അവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയും ഭീമമായ സാമ്ബത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. അത് അവരുടെ ജീവിത രീതി അപ്പാടെ തകിടം മറിച്ചു. മികച്ച മോഡല്‍ ആവാനുള്ള യുവതിയുടെ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു'- കോടതി ഉത്തരവില്‍ പറയുന്നു.

Tags women hair

shortlink

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top