Monday, 14 Jun, 4.42 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ഇന്ത്യ
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി: പ്രവര്‍ത്തനമിങ്ങനെ, ഗുണകരമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അന്യഭാഷാ തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാര്‍ക്ക് ഏത് സംസ്ഥാനത്ത് പോയാലും സ്വന്തം റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ റേഷന്‍ വാങ്ങാമെന്നാണ് ഈ പദ്ധതിയുടെ സുപ്രധാന നേട്ടം. എല്ലായിടത്തും വിരലടയാളം പതിച്ച്‌ തന്നെ കാര്‍ഡുടമയെ തിരിച്ചറിയാം. പദ്ധതിയിലൂടെ ഇന്ത്യയിലെല്ലായിടത്തും ഒരേ സര്‍വ്വറില്‍ നിന്നും വിവരം കൈമാറപ്പെടുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.

കോവിഡ് വൈറസ് വ്യാപന സമയത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും ജോലി ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്തുന്ന സംവിധാനങ്ങളെ കുറിച്ചാണ് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചത്. ആകെ 69 കോടി ദരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ ഭക്ഷധാന്യ ലഭ്യത കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top