Saturday, 28 Mar, 5.45 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ഫലം നെഗറ്റീവായ ജര്‍മ്മന്‍കാരെ ജര്‍മ്മനിയിലെത്തിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് വിമാനം

തിരുവനന്തപുരം•സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന, കോവിഡ്-19 പരിശോധന ഫലം നെഗറ്റീവായ ജര്‍മ്മന്‍കാരെ എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ സ്വദേശത്ത് എത്തിക്കും. ഇവരെ ജര്‍മ്മനിയിലേക്ക് കൊണ്ടു പോകാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവാഴ്ച രാവിലെ എട്ട് മണിയ്ക്ക് മുംബൈയില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

യാത്രക്കാരെ കയറ്റിയ ശേഷം 9.45 ന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈയിലെത്തി വിമാനം അവിടെയുള്ള ജര്‍മ്മന്‍കാരെ കൂടി കയറ്റി ജര്‍മ്മനിയിലേക്ക് പോകും. ഏകദേശം നൂറ്റി അമ്ബതോളം യാത്രക്കാര്‍ വിമാനത്തിലുണ്ടാകുമെന്നാണ് സൂചന.

ബുധനാഴ്ച ജര്‍മനിയില്‍ നിന്ന് തിരിച്ചു പറക്കുന്ന വിമാനത്തില്‍ ജര്‍മ്മനിയിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ആലോചനകളും ഉന്നതതലത്തില്‍ നടക്കുന്നുണ്ട്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് വിമാന സര്‍വ്വീസ് നിര്‍ത്തിയശേഷം ആദ്യമായാണ് സംസ്ഥാനത്തെ ഒരു വിമാനത്താവളത്തില്‍ നിന്നും യാത്രാവിമാനം പുറപ്പെടുന്നത്. നിലവില്‍ കാര്‍ഗോ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top