Sunday, 13 Oct, 9.40 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

വാര്‍ത്ത
പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് പാ​ഷാ​ണം വ​ര്‍​ക്കി​യു​ടെ റോ​ളില്‍; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി മ​ഞ്ചേ​ശ്വ​ര​ത്ത് സം​സാ​രി​ച്ച​തെ​ന്ന വിമര്‍ശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മ​ഞ്ചേ​ശ്വ​ര​ത്ത് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ട് അ​ദ്ദേ​ഹം മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​റ​യു​ന്നി​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ര​ട്ട​മു​ഖ​മാ​ണ് ഇ​വി​ടെ തെ​ളി​യു​ന്ന​ത്. പാ​ഷാ​ണം വ​ര്‍​ക്കി​യു​ടെ റോ​ളി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വിശ്വാസികള്‍ക്കൊപ്പം നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മഞ്ചേശ്വരത്ത് സംസാരിച്ചത്. വിശ്വാസം ആണ് ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ അരൂര്‍ ,വട്ടിയൂര്‍കാവ് തുടങ്ങിയ മറ്റു മണ്ഡലങ്ങളിലേക്ക് എത്തുമ്ബോള്‍ വിശ്വാസം ഉപേക്ഷിച്ചു നവോത്ഥാനനായകന്റെ പട്ടമാണ് അദ്ദേഹം സ്വയം എടുത്തണിയുന്നത്. മഞ്ചേശ്വരത്ത് പറയുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് അദ്ദേഹം മറ്റു മണ്ഡലങ്ങളില്‍ പറയുന്നില്ല? പിണറായി വിജയന്‍റെ ഇരട്ടമുഖമാണ് ഇവിടെ തെളിയുന്നത്. പാഷാണം വര്‍ക്കിയുടെ റോളിലാണ് പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത്. മഞ്ചേശ്വരത്ത് നിന്നും മറ്റുമണ്ഡലങ്ങളിലേക്ക് എത്തുമ്ബോഴാണ് ഈ വൈരുദ്ധ്യം വ്യക്തമാകുന്നത്. ഈ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണം. വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.തരംതാണ നിലയിലേക്ക് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേര്‍ന്ന നടപടിയല്ല പിണറായി വിജയന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top