Thursday, 23 Sep, 11.58 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
പ്രതിരോധം ശക്തിപ്പെടുത്താന്‍ 'മെയ്ക് ഇന്‍ ഇന്ത്യ': 118 യുദ്ധ ടാങ്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് കരാര്‍

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി ആയുധശേഖരം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. 118 യുദ്ധ ടാങ്കുകള്‍ നിര്‍മിക്കുന്നതിന് കരാര്‍ നല്‍കിയാതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പദ്ധതിക്കായി 7523 കോടി രൂപയാണ് പ്രതിരോധ മന്ത്രാലയം നീക്കിവച്ചിട്ടുള്ളത്.

നിലവിലുള്ള എംകെ-1 വകഭേദത്തില്‍നിന്ന് 72 പുതിയ സവിശേഷതകളും കൂടുതല്‍ തദ്ദേശീയ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന അര്‍ജുന എംകെ-1 എ യുദ്ധ ടാങ്കുകള്‍ നിര്‍മിക്കാന്‍ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിള്‍ ഫാക്ടറിയിലാണ് ഓര്‍‍ഡര്‍ നല്‍കിയിരിക്കുന്നത്.

സുഹൃത്ത് പകര്‍ത്തിയ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ 9 മാസത്തിനിടെ 33പേര്‍ ബലാത്സംഗം ചെയ്തു

എല്ലാ ഭൂപ്രദേശങ്ങളിലും അനായാസമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇവ രാത്രി- പകല്‍ വ്യത്യാസമില്ലാതെ ലക്ഷ്യം ഭേദിക്കാന്‍ കഴിവുള്ളവയാണെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മള്‍ട്ടി ലെയര്‍ പരിരക്ഷയാണ് ടാങ്കുകളില്‍ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെടുന്നു.

പ്രതിരോധ മേഖലയില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കൂടുതല്‍ ഊര്‍ജം പകരുന്നതിന് 7523 കോടി വിലമതിക്കുന്ന കരാര്‍ പ്രയോജനപ്പെടുമെന്നും 'ആത്മനിര്‍ഭര്‍ ഭാരതി'ലേക്കുള്ള ഒരു പ്രധാന കാല്‍വയ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Tags indian army Make in India ATHMA NIRBHAR BARATH ABHYAN Arjun Mk-1A 118 Main Battle Tanks

shortlink

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top