Tuesday, 29 Sep, 3.26 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍; ഈ കാത്തിരിപ്പ് മനോഹരം

ലോകമെമ്ബാടുമുള്ള മലയാളികളുടെ പ്രിയ താരമാണ് പേളി മാണി, ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരദമ്ബതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും, അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. ഇപ്പോഴിതാ ഗര്‍ഭകാല ഫോട്ടോഷൂട്ടിലെ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

കേരളത്തില്‍ വമ്ബന്‍ ഹിറ്റായി മാറിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേര്‍ളിഷ് എന്ന ഹാഷ്ടാ​ഗില്‍ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകര്‍ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top