Friday, 02 Oct, 5.02 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
രാമക്ഷേത്ര നിര്‍മാണത്തിന്റെ പൈലിങ് ജോലികള്‍ ഈ മാസം പകുതിയോടെ

ലക്‌നൗ: രാമക്ഷേത്ര നിര്‍മാണത്തിന്റെ പൈലിങ് ജോലികള്‍ ഈ മാസം പകുതിയോടെ ആരംഭിക്കും. ക്ഷേത്രത്തിന്റെ അടിത്തറയ്ക്കായി 200 അടി ആഴത്തില്‍ 1200 ഇടത്താണ് പൈലിങ് ജോലികള്‍ ആരംഭിക്കുന്നത്. ഇത് അടുത്ത വര്‍ഷം ജൂണ്‍ വരെ നീളും. എല്‍ ആന്‍ഡ് ടിയാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2,74,110 ചതുരശ്ര മീറ്ററിന്റെ ക്ഷേത്ര പ്ലാന്‍ അയോധ്യ വികസന അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി പങ്കെടുത്ത ഭൂമിപൂജ ചടങ്ങുകള്‍ക്കു ശേഷം അവസാനവട്ട ഭൂമി നിരപ്പാക്കലും അനുബന്ധ ജോലികളും നടത്തിയിരുന്നു. ഭൂകമ്ബം ചെറുക്കുന്ന രീതിയിലായിരിക്കും ക്ഷേത്രം നിര്‍മാണം. ഒരു ലക്ഷം ഭക്തര്‍ക്ക് ഒരുമിച്ച്‌ ക്ഷേത്രസമുച്ചയത്തില്‍ നില്‍ക്കാനാവും. 3 വര്‍ഷം കൊണ്ടു ക്ഷേത്രം പൂര്‍ത്തീകരിക്കും. അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള കല്ല് ശേഖരിക്കുന്ന ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഭരത്പൂര്‍ ജില്ലയിലെ ബന്‍ഷി പഹാഡ്പൂരില്‍നിന്നള്ള പിങ്കും മഞ്ഞയും കല്ലുകളാണ് രാമക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top