Monday, 17 Feb, 11.25 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ഇന്ത്യ
രണ്ട് ക്രിമിനലുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഒഖ്‌ല മണ്ഡി പ്രദേശത്ത് ഏറ്റുമുട്ടലില്‍ രണ്ട് കുറ്റവാളികളെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

കുറ്റവാളികളായ റഫീക്ക് , രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ പോലീസിന് നേരെ നടത്തിയ വെടിവെപ്പില്‍ രണ്ട് പോലീസുകാര്‍ വെടിയുണ്ടയേറ്റുവെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നതിനാല്‍ രക്ഷപ്പെട്ടു.

രണ്ട് ദിവസം മുമ്ബ് റഫീക്ക് കാരവാല്‍ നഗറിലെ ഒരു പ്രോപ്പര്‍ട്ടി ഡീലറുടെ കടയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ഷോപ്പ് ഉടമയ്ക്കും അദ്ദേഹത്തെ കാണാന്‍ പോയ രണ്ട് പോലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ലോനിയില്‍ പോയി മറ്റൊരു പ്രോപ്പര്‍ട്ടി ഇടപാടുകാരനെ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top