Saturday, 19 Sep, 10.04 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ഇന്ത്യ
രണ്ടായിരം രൂപ നോട്ട് രാജ്യത്ത് നിരോധിച്ചോ? വിശദീകരിണവുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി : രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സികള്‍ പ്രചാരത്തില്‍ വന്നത് മുതല്‍ പറഞ്ഞുകേള്‍ക്കുന്ന ഒന്നാണ് ഈ നോട്ടുകള്‍ അധികം വൈകാതെ നിരോധിക്കുമെന്നത്. അതിനാല്‍ തന്നെ രണ്ടായിരം നിരോധിച്ചോ ഇല്ലേ എന്ന ചോദ്യവും പലപ്പോഴും ഉയര്‍ന്നുവന്നിരുന്നു.

ഇപ്പോഴിതാ രണ്ടായിരം രൂപ നോട്ടുകള്‍ അധികം കാണാതെ വന്നതോടെ വീണ്ടും ഈ നോട്ടുകള്‍ നിരോധിച്ചു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ നിജസ്ഥിതി എന്താണെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കിയത്. രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നിശ്ചിത രൂപയുടെ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്കുമായി ആലോചിച്ച്‌ കേന്ദ്ര സര്‍ക്കാരാണ് കൈക്കൊള്ളുന്നത്.

2019-20, 2020-21 സാമ്ബത്തിക വര്‍ഷങ്ങളില്‍ ഇതുവരെയായി 2000 രൂപ അച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അര്‍ത്ഥം അച്ചടി എന്നെന്നേക്കുമായി നിര്‍ത്തിയെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2020 മാര്‍ച്ച്‌ 31 വരെയുള്ള കണക്ക് പ്രകാരം 27398 ലക്ഷം 2000 രൂപയാണ് വിപണിയിലുള്ളത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പ്രിന്റിങ് പ്രസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top