Tuesday, 29 Sep, 5.19 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
സംവിധായകന്‍ വിനയന്‍്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി തള്ളി : ഫെ​ഫ്ക​യ്ക്ക് തി​രി​ച്ച​ടി

ന്യൂ ഡല്‍ഹി : സംവിധായകന്‍ വിനയന്‍്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി തള്ളി. . ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പി​ഴ​ത്തു​ക കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം പോ​ലും പ​രി​ഗ​ണിച്ചില്ല. വി​ന​യ​ന് ഫെ​ഫ്ക 81,000 രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്ന നാ​ഷ​ണ​ല്‍ ക​മ്ബ​നി ഓ​ഫ് ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ല്‍ വി​ധി ചോ​ദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്. ഫെഫ്കയ്ക്ക് പുറമെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ എന്നി സംഘടനകളും ഹര്‍ജി നല്‍കി.

തന്നെ വിലക്കിയ നടപടിക്കെതിരെ വിനയന്‍ ഹര്‍ജിയുമായി കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2017ല്‍ അമ്മ സംഘടനക്ക് നാല് ലക്ഷം രൂപയും, ഫെഫ്ക,ഡയറക്ടേഴ്സ് യൂണിയനും,വിവിധ ഭാരവാഹികളും ചേര്‍ന്ന് പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി മുന്നൂറ്റി പത്തൊമ്ബത് (1235319) രൂപയും കോമ്ബറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ വിധിച്ചു. 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്ബനി ഓഫ് അപ്പലേറ്റ് ട്രിബ്യുണലും ഈ ഉത്തരവ് ശരിവെച്ചു.

ട്രേ​ഡ് യൂ​ണി​യ​ന്‍ ആ​ക്‌ട് പ്ര​കാ​രം രൂ​പീ​ക​രി​ച്ച ഫെ​ഫ്ക ഒ​രു തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​ണെ​ന്നും ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ട​ത് ലേ​ബ​ര്‍ കോ​ട​തിയാണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ ക​മ്ബ​നി ഓ​ഫ് ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ല്‍ ഇ​ട​പെ​ടു​ന്ന​ത് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഫെ​ഫ്ക സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top