Monday, 26 Jul, 4.00 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിന്റെ സമ്ബദ്ഘടനയുടെ അടിത്തറ ഇളകുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നാല്‍പതു ലക്ഷം മലയാളികള്‍ രാജ്യത്തിന് പുറത്ത് തൊഴില്‍ ചെയ്യുന്നുണ്ട്. ഇതില്‍ 67 ശതമാനം പ്രൊഫഷനലുകളും ബാക്കിയുള്ളവര്‍ അവിദഗ്ധ തൊഴിലാളികളുമാണ്. രണ്ടു വിഭാഗങ്ങളെയും കൊവിഡ് പ്രതിസന്ധി ഒരുപോലെ ബാധിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം പ്രവാസി വരുമാനമുള്ള സംസ്ഥാനവും കേരളം തന്നെ. ആഭ്യന്തര വരുമാനത്തില്‍ ഇടിവ് സംഭവിച്ചപ്പോഴെല്ലാം കേരളത്തിന് കൈത്താങ്ങായത് വിദേശ മലയാളികളാണ്. വിവിധ ബാങ്കുകളിലായി പ്രവാസികള്‍ക്ക് സംസ്ഥാനത്തുള്ളത് 2,30,000 കോടി രൂപയുടെ നിക്ഷേപമാണ്.

എന്നാല്‍ പത്തു ലക്ഷത്തിലേറെ പ്രവാസികള്‍ തൊഴില്‍രഹിതരായി മടങ്ങിയെത്തുന്നതോടെ കേരളത്തിന്‍റെ സാമ്ബത്തിക മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത് കനത്ത ആഘാതമാണ്. പ്രവാസികള്‍ സംസ്ഥാനത്തേക്ക് അയക്കുന്ന പണം കുത്തനെ കുറയുന്നതിന്‍റെ കണക്കുകള്‍ പുറത്ത് വന്നു തുടങ്ങി.

സംസ്ഥാനത്തിന്‍റെ മൊത്ത വരുമാനത്തില്‍ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. ഇത്രകാലവും ഓരോ വര്‍ഷവും ഈ തുക ഉയരുകയായിരുന്നു. എന്നാല്‍ ആ ബലം ഇനി അധിക നാള്‍ നീളുമോ എന്നതാണ് സംശയം. പ്രവാസി പുനരധിവാസത്തില്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിന്റെ സമ്ബദ്ഘടനയുടെ അടിത്തറ ഇളകും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top