Wednesday, 05 Aug, 10.34 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
സര്‍ക്കാരിന്റെ പി.എസ് സി തട്ടിപ്പ് തകൃതിയില്‍ ,സിവില്‍ എക്‌സൈസ് ഓഫീസര്‍ നിയമനങ്ങള്‍ ഇങ്ങനെ,,,,

പരീക്ഷാ തട്ടിപ്പും റാങ്ക് ലിസ്റ്റ് പ്രസിദ്ധികരണവും നിയമനം നല്‍കാതിരിക്കലും സര്‍ക്കാരിന് ക്രൂരമായ തമാശയാണ്.സര്‍ക്കാരിന്റെ തമാശയ്ക്ക് ഇരയായ ആയിരക്കണക്കിന് ഉദ്യോഗര്‍ഥികളാണ് കേരളത്തില്‍ ഉള്ളതും.2016 ല്‍ നോട്ടിഫിക്കേഷന്‍ വന്നു 2017ല്‍ പരീക്ഷ നടത്തി.2018 ല്‍ ഫിസിക്കല്‍ ടെസ്റ്റും എന്‍ഡ്യൂറന്‍സ് ടെസ്റ്റും കഴിഞ്ഞു,2019ല്‍ റാങ്ക് ലിസ്റ്റ് വന്നു.ഏകദേശം മൂന്ന് കൊല്ലത്തോളം പഠിച്ചു ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗര്‍ഥികള്‍ക്ക് ജോലി നല്‍കാതെ പകരം എല്ലാം താത്കാലിക നിയമനങ്ങള്‍.എക്സ്സൈസ് സേനയില്‍ 200 ഓളം ഒഴിവുകള്‍ ഉള്ള സ്ഥിതിക്ക് റാങ്ക് പട്ടികയില്‍ ഇടം നേടിവര്‍ ആ ജോലിക്കായി കാത്തിരുന്നു എന്നാല്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്തിയത് 13 ശതമാനം പേര്‍ക്ക്.

ലിസ്റ്റ് നോക്കുകുത്തിയാക്കി 'വിമുക്തി പദ്ധതി'യുടെ പേരില്‍ താത്കാലിക ജീവനക്കാരെ നിയമിച്ചു റാങ്കുകാരെ നിരാശരാക്കാനും സര്‍ക്കാര്‍ മടിച്ചില്ല.തൊഴില്‍മഴ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍.റാങ്ക് ലിസ്റ്റിലുള്ളവരുടെ ആശകള്‍ക്ക് മുകളില്‍ പുതിയ പരീക്ഷയ്ക്ക് വിജ്ഞാപനം ഇറക്കിയ സര്‍ക്കാരും പി.എസ് സി യും ആനന്ദം കണ്ടെത്തി.പരീക്ഷ നടത്തിപ്പിനും തുടര്‍ നടപടികള്‍ക്കും സര്‍ക്കാരിന് ചിലവാക്കുന്നത് ഒരു ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ്.ഉദ്യോഗാര്‍ഥികളുടെ കൂടി നികുതി പണത്തില്‍ നിന്ന് കണ്ടെത്തുന്ന ഈ പണം ദൂര്‍ത്തടിക്കാന്‍ മാത്രമാണ് ഈ സംവിധാനമെങ്കില്‍ എന്തിനാണ് പി.എസ്.സി സംവിധാനം.

Tags psc

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top