Thursday, 23 Sep, 2.40 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
സ്‌കൂളുകള്‍ തുറക്കാന്‍ വിപുലമായ തയ്യാറെടുപ്പ് നടത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തയ്യാറെടുപ്പുകല്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തില്‍ വ്യാഴാഴ്ച്ച ഉന്നതതലയോഗം ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചര്‍ച്ച നടത്തും. കുട്ടികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും.. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും അദ്ധ്യാപക രക്ഷകര്‍തൃ സമിതികളുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്' അദ്ദേഹം വിശദമാക്കി.

'കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവ തുറക്കുന്ന സാഹചര്യത്തില്‍ യാത്രാവേളയില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച്‌ ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തും. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ ആരേയും അനുവദിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags latest news Kerala Pinarayi Vijayan news School opening

shortlink

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top