Monday, 20 Jan, 7.26 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കുമോ? അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരം: സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ത്തലയില്‍ ചേരും. പാര്‍ട്ടിയില്‍ വിമത നീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം പറയുന്നത്.

അതേസമയം, സാമ്ബത്തിക തിരിമറികളില്‍ സുഭാഷ് വാസുവിനോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടി നല്‍കാത്തതിന് പുറമെ വെള്ളാപ്പള്ളിക്കും തുഷാറിനമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സുഭാഷ് വാസു പരസ്യമായി രംഗത്തെത്തിയിരുന്നു. സുഭാഷ് വാസുവിനെ പുറത്താക്കണമെന്ന പ്രമേയങ്ങള്‍ ബിഡിജെഎസ് ജില്ലാ കമ്മിറ്റികള്‍ പാസ്സാക്കിയിരുന്നു.

വിമതനീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ എത്രയും വേഗം പുറത്താക്കുകയാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ ലക്ഷ്യം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരിക്കെ തട്ടിപ്പ് കേസില്‍ പ്രതി ആകുകയും നേതൃത്വത്തിന് എതിരെ പരസ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സുഭാഷ് വാസുവിനെ ഉടന്‍ പുറത്താക്കണം എന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. അതിനിടെ, എസ്‌എന്‍ഡിപിയുടെ മാവേലിക്കര ഓഫീസില്‍ നിന്ന് സുഭാഷ് വാസു പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന് യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top