Monday, 13 Jul, 4.10 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
സ്വപ്‌നയെയും സന്ദീപിനെയും ബംഗളൂരു വരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം: വാഹനത്തിന് മട്ടാഞ്ചേരി റജിസ്‌ട്രേഷന്‍ നമ്ബര്‍

സ്വപ്‌നയെയും സന്ദീപിനെയും ബംഗളൂരു വരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം. കോടതിയില്‍ കീഴടങ്ങണം എന്ന ഉദ്ദേശത്തോടെ കൊച്ചിയിലേക്ക് പോകാന്‍ സ്വപ്‌ന പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിന്തിരിപ്പിക്കാനായിരുന്നു സന്ദീപിന്റെ ശ്രമം. ഇക്കാര്യം സന്ദീപ് സ്വര്‍ണക്കടത്ത് റാക്കറ്റിനെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ചിലര്‍ പിന്തുടരാന്‍ തുടങ്ങിയത്. മട്ടാഞ്ചേരി റജിസ്‌ട്രേഷന്‍ നമ്ബരായിരുന്നു വാഹനത്തിന്. കേരളത്തില്‍ റോഡ് മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് അകമ്ബടി പോകുന്ന കൊച്ചിയിലെ ഗുണ്ടാ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണു സൂചന.

തിരുവനന്തപുരത്തുള്ള അടുത്ത സുഹൃത്തിനെ വിളിച്ച്‌ തന്റെ ജീവന്‍ അപകടത്തിലാണെന്ന് സ്വപ്നയുടെ മകള്‍ പറഞ്ഞിരുന്നു. ഈ സമയം സുഹൃത്ത് ഐബി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു ഉണ്ടായിരുന്നത്. സാറ്റലൈറ്റ് ഫോണില്‍ നിന്ന് കോള്‍ വന്നതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന് കഴിഞ്ഞില്ല. പിന്നീട് സിംകാര്‍ഡ് ഉപയോഗിക്കുന്ന ഫോണ്‍ ഓണ്‍ ചെയ്തു വയ്ക്കാന്‍ ഐബി ഉദ്യോഗസ്ഥര്‍ സുഹൃത്തിനോട് പറയുകയും സുഹൃത്ത് ഇക്കാര്യം സ്വപ്‌നയുടെ മകളെ വിളിച്ചറിയിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് ബെംഗളൂരുവിലെ ലൊക്കേഷന്‍ കണ്ടെത്തിയത്.

Tags gold smuggling swapna suresh sandeep nair

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top