Monday, 14 Jun, 2.07 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
തലസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം. രണ്ടാം തവണയാണ് പോലീസുകാര്‍ക്കിടയില്‍ ഇത്തരത്തില്‍ രോഗം പടര്‍ന്നുപിടിക്കുന്നത്. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം 12 പേര്‍ക്കും സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും, കന്റോണ്‍മെന്റ് സ്റ്റേഷനിലെ 6 പേര്‍ക്കും കൊവിഡ് ബാധിച്ചു.

എല്ലാ നിയന്ത്രണങ്ങള്‍ക്കും മുന്‍പന്തിയില്‍ നിര്‍ത്തേണ്ട പോരാളികള്‍ക്ക് തന്നെ രോഗം ബാധിക്കുന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു. തിരുവനന്തപുരം ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആദ്യ തരംഗത്തില്‍ വലിയ തോതില്‍ തലസ്ഥാനത്തടക്കം പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു.രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തില്‍ വലിയ തോതില്‍ പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ആഴ്ച മുതല്‍ തിരുവനന്തപുരത്ത് പോലീസുകാരില്‍ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നീണ്ട ലോക് ഡൗണും, നിയന്ത്രണങ്ങളുമെല്ലാം ചേര്‍ന്ന് കൂടുതല്‍ പോലീസുകാരെ സംസ്ഥാനത്തിന് ആവശ്യമായ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു വ്യാപനം ഭീഷണിയാകുന്നത്. കോവിഡിനെ പേടിച്ചല്ല പോലീസിനെ പേടിച്ചാണ് ആളുകള്‍ പുറത്തിറങ്ങാതിരിക്കുന്നത്. അതുകൊണ്ട് തന്നെ കോവിഡിനെ പിടിച്ചു കെട്ടുന്നതില്‍ പോലീസിന് കൃത്യമായ പങ്കുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top