Saturday, 28 Mar, 5.59 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
തമിഴ്‌നാട്ടില്‍ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് വയസുള്ള കുട്ടിയും

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലായിരുന്ന മൂന്ന് പേര്‍ മരിച്ചു. 66 വയസുകാരനും, 24 കാരനായ യുവാവും, രണ്ടു വയസുളള കുട്ടിയുമാണ് മരിച്ചത്. 66 വയസുകാരന് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. 24കാരന് ന്യൂമോണിയയും രക്തസംബന്ധമായ അസുഖങ്ങള്‍ നേരിട്ടിരുന്നു. രണ്ടു വയസുകാരന്‍ അസ്ഥിരോഗത്തിന് ചികിത്സയിലായിരുന്നു. അതേസമയം ഇവരുടെ കൊറോണ വൈറസ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top