Saturday, 21 Sep, 12.34 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
തെരുവ് നായ ശല്യം രൂക്ഷം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റു

ഹരിപ്പാട്: ഹരിപ്പാട് തെരുവ് നായകളുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു. ദേശീയപാതയില്‍ കരുവാറ്റ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപവും കുമാരപുരത്തുമാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കരുവാറ്റയില്‍ സ്‌കൂള്‍ വിട്ട് പോയ വിദ്യാര്‍ഥികളെയും ബസ് കാത്ത് നിന്നവരെയുമാണ് തെരുവ് നായ കടിച്ചത്. കുമാരപുരത്ത് സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടിക്കും മാതാവിനുമാണ് കടിയേറ്റത്.

വിദ്യാര്‍ഥികളായ താമല്ലാക്കല്‍ നാടേരത്ത് അമൃത (5), കരുവാറ്റ പുത്തന്‍കണ്ടത്തില്‍ കീര്‍ത്തന (13), കരുവാറ്റ മൂലശ്ശേരില്‍ അഞ്ജലി (11), വലിയപറമ്ബ് ആദര്‍ശ് ഭവനത്തില്‍ അശ്വിന്‍ (17), സെയില്‍സ് എക്‌സിക്യൂട്ടീവ് റാന്നി സ്വദേശി രാജി (30), എന്നിവര്‍ക്കാണ് കരുവാറ്റയില്‍ നായയുടെ അക്രമണത്തില്‍ കടിയേറ്റത്. കുമാരപുരം ഷഹന മന്‍സിലില്‍ സജിത (38), മകള്‍ സെല്‍വ (6) എന്നിവര്‍ക്കാണ് കുമാരപുരത്ത് കടിയേറ്റത്.

തെരുവ് നായ ആക്രമിച്ചവര്‍ എല്ലാം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സയ്ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അമൃതയ്ക്കും, സെല്‍വയ്ക്കും മുഖത്തും കടിയേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ കൈക്കും കാലിനുമാണ് കടിയേറ്റിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top