Friday, 02 Oct, 3.18 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 36 ഇരട്ടിവരെ; ഐസിഎംആര്‍ സര്‍വേ ഫലം ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത രോഗ ബാധിതര്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

Read also: വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദിയില്‍; എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തില്‍ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതര്‍ 59,640 ആയിരുന്നു.

ടെസ്റ്റുകള്‍ നടത്തുന്നതിലുള്ള പ്രാദേശിക വ്യത്യാസങ്ങളും സീറോളജിക്കല്‍ സര്‍വേ നടത്തിയ മേഖലകളുടെ പ്രത്യേകതയുമൊക്കെ കണക്കില്‍ മാറ്റംവരുത്താനിടയുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് സര്‍വേ നടത്തിയത്. ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആര്‍ പുറത്തുവിട്ടിട്ടില്ല.

ഇപ്പോള്‍ 2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തില്‍ അതിന്റെ 36 മടങ്ങ് എന്ന കണക്കില്‍ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാം. ഒരു സമൂഹത്തില്‍ 30% പേര്‍ രോഗികളായാല്‍ പിന്നീടു രോഗബാധിതരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍.

ഈ കണക്കുപ്രകാരം ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 3.5 ലക്ഷം വരെ എത്താമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും കേരളത്തിലെ കോവിഡ് കണക്കുകളില്‍ പഠനം നടത്തുന്ന ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു.

കേരളത്തിലെ കോവിഡ് വര്‍ധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് - എംജിആര്‍) ഇപ്പോള്‍ ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തില്‍ 7 ദിവസത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ 11 മാത്രം. 30 ദിവസത്തെ എംജിആര്‍ രാജ്യത്ത് 45 ആണെങ്കില്‍ കേരളത്തി‍ല്‍ 98.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top