Friday, 27 Sep, 7.01 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

വാര്‍ത്ത
ഉ​പ​തെ​ര​ഞ്ഞെ​ടുപ്പിലെ പരാജയം; പ്രതികരണവുമായി നി​ഷ ജോ​സ് കെ. ​മാ​ണി

പാ​ലാ: പാലാ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പിലെ പരാജയത്തില്‍ പ്രതികരണവുമായി നി​ഷ ജോ​സ് കെ. ​മാ​ണി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ​രാ​ജ​യ​മാ​യി കാ​ണു​ന്നി​ല്ലെന്നും കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ള്ള പ്ലാ​റ്റ്‌​ഫോം ആ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തെ കാ​ണു​ന്ന​തെ​ന്നും നി​ഷ വ്യക്തമാക്കി. അതേസമയം തോ​ല്‍​വി​യി​ല്‍ പ​ത​റി​ല്ലെ​ന്നും പാ​ര്‍​ട്ടി ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി​യും പറയുകയുണ്ടായി.

പാ​ലാ​യി​ലെ ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും മാ​നി​ക്കു​ന്നു. പ​രാ​ജ​യ കാ​ര​ണം വ​സ്തു​താ​പ​ര​മാ​യി പാ​ര്‍​ട്ടി​യും യു​ഡി​എ​ഫും പ​രി​ശോ​ധി​ക്കും. വീ​ഴ്ച​ക​ളു​ണ്ടെ​ങ്കി​ല്‍ പാ​ര്‍​ട്ടി തി​രു​ത്തും. വി​ജ​യം വ​രു​മ്ബോ​ള്‍ അ​മി​ത​മാ​യി ആ​ഹ്ലാ​ദി​ക്കു​ക​യും പ​രാ​ജ​യം സം​ഭ​വി​ക്കു​മ്ബോ​ള്‍ പ​ത​റു​ക​യും ചെ​യ്യു​ന്ന​ത​ല്ല രാ​ഷ്ട്രീ​യമെന്നും ജോ​സ് കെ. ​മാ​ണി​ കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top