Friday, 23 Apr, 7.28 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കേരളം
വടകരയില്‍ മദ്യവേട്ട തുടരുന്നു; 486 കുപ്പി മദ്യവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയിലും വടകരയില്‍ മദ്യവേട്ട തുടരുന്നു. മാഹിയില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 486 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വടകരയില്‍ നിന്നും വന്‍ മദ്യക്കടത്ത് പിടികൂടുന്നത്.

കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷാണ് എക്‌സൈസിന്റെ പിടിയിലായത്. വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ഷിജില്‍ കുമാറും സംഘവും നടത്തിയ പരിശോനയിലാണ് വലിയ അളവിലുള്ള മദ്യക്കടത്ത് കണ്ടെത്തിയത്. മൂരാട് പാലത്തിനു സമീപം കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് സമാനമായ രീതിയില്‍ 402 കുപ്പി മദ്യവുമായി ആലപ്പുഴ സ്വദേശിയെ വടകര എക്‌സൈസ് സംഘം പിടികൂടിയത്. മാഹിയില്‍ മദ്യത്തിന് വിലകുറഞ്ഞതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വര്‍ധിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top