Saturday, 21 Sep, 1.15 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
വീടിനുള്ളില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

ബെട്ടയ്യ : ബീഹാറിലെ ബെട്ടയ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ചമ്ബാരന്‍ ബെട്ടയ്യയിലെ നൗട്ടാന്‍ പ്രദേശത്തെ ഒരു വീട്ടിലാണ് സ്‌ഫോടനം നടന്നത്.

ഇന്ന് രാവിലെയോടെയായിരുന്നു അപകടം. സംഭവത്തില്‍ പരിക്കേറ്റവര്‍ നഗരത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്ന്. എന്നാല്‍, സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top