Wednesday, 05 Aug, 9.52 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
യുഎഇയില്‍ 12 ലക്ഷം ലഹരി ഗുളികകള്‍ വില്‍പന നടത്താന്‍ ശ്രമം : വിദേശികള്‍ പിടിയില്‍

അബുദാബി : യുഎഇയില്‍ വന്‍ ലഹരി മരുന്ന് വേട്ട, അബുദാബിയില്‍ 12 ലക്ഷം ലഹരി ഗുളികകള്‍ വില്‍പന നടത്താന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍. വിവിധ എമിറേറ്റുകളിലായി നാലു മാസത്തെ നിരീക്ഷണത്തിന് ഒടുവില്‍ ഏഴ് ഏഷ്യക്കാരെയാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്.ലഹരി ഗുളികകള്‍ കൈവശം വച്ച ആദ്യ പ്രതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ‍നടത്തിയ അന്വേഷണത്തിലാണ് മറ്റു ആറു പേരെ കൂടി പിടികൂടിയതെന്നും, അയല്‍ രാജ്യത്തുനിന്നാണ് ഇത്രയും ലഹരി ഗുളികകള്‍ യുഎഇയില്‍ എത്തിച്ചതെന്നും അബുദാബി പൊലീസിലെ ലഹരിമരുന്ന് നിര്‍മാര്‍ജന വിഭാഗം ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു.

Tags arrest EXPATS Narcotics DRUGS RAID Drugs Seized NARCOTICS CONTROL

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top