Monday, 10 Aug, 7.55 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
യുഎഇയില്‍ വീണ്ടും കോവിഡ് മരണം : രോഗമുക്തി നിരക്ക് ഉയര്‍ന്നു തന്നെ

അബുദാബി : യുഎഇയില്‍ കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി ഞായാറഴ്ച മരിച്ചു. 225പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 62525ഉം, മരണസംഖ്യ 357ഉം ആയി. 323പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 56568ആയി ഉയര്‍ന്നു.5600പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കോവിഡ് കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിരുന്നു. രോഗം ബാധിച്ച വ്യക്തികള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം തന്നെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങള്‍ ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും ആരോഗ്യം ഉറപ്പുവരുത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags UAE covid-19 COVID-19 UPDATES

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal

related stories

Top