ജനറല്‍
22 വര്‍ഷത്തോളം നീണ്ട ദാമ്ബത്യത്തിനു അവസാനം; താരദമ്ബതികള്‍ വേര്‍പിരിയുന്നു!

ബോളിവുഡ് ഗോസിപ് കോളങ്ങളില്‍ ഒരു താര ദാമ്ബത്യം വേര്‍പിരിയുന്ന വാര്‍ത്തകള്‍ സജീവമാകുന്നു. നടന് സല്മാന് ഖാന്റെ കുടുംബത്തില്‍ നിന്നുമാണ് വിവാഹ മോചന വാര്‍ത്ത പുറത്തു വരുന്നത്.
പ്രമുഖ തിരക്കഥാകൃത്തായ സലീം ഖാന്റെയും ഭാര്യ ഹെലന്റെയും ഇളയമകന്റെ ദാമ്ബത്യജീവിതത്തിലാണ് പൊരുത്തക്കേടുകള്‍. ഇവരുടെ മൂത്തമകന് സല്മാന് ഖാന് ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ജീവിതം സഹോദരന് അര്‍ബാസ് ഖാന് ഭാര്യ മലൈക അറോറയും അവസാനിപ്പിച്ചിരുന്നു.
ഇപ്പോഴിതാ സല്‍മാന്റെ ഇളയസഹോദരന് സൊഹെയില് ഖാനും ഭാര്യ സീമ ഖാനും അകന്നാണു കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ തുടങ്ങിയെന്നും ഇരുവരും കുറച്ചു കാലമായി താമസിക്കുന്നത് ഒന്നിച്ചല്ലെന്നും വ്യാപകമായ വാര്‍ത്തകള്‍ വരികയാണ്. 1998 ലാണ് സൊഹോയില്‍ ഖാനും സീമ സച്ചിദേവും തമ്മില്‍ വിവാഹിതരാവുന്നത്. എന്നാല്‍ വെറും ഗോസിപ്പുകള്‍ മാത്രമാണിതെന്നും ചിലര്‍ പറയുന്നു.