Wednesday, 02 Dec, 6.09 pm East Coast Movies

ജനറല്‍
ഗായകന്‍ ആദിത്യ നാരായണന്‍ വിവാഹിതനായി

പ്രമുഖ ഗായകന്‍ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായണന്‍ വിവാഹിതനായി. ശ്വേതാ അഗര്‍വാള്‍ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു.

മോഹനി എന്ന നേപ്പാളി സിനിമയിലൂടെ 1992ലാണ് ആദിത്യ നാരായണന്‍ ആദ്യമായി ഗാനം ആലപിക്കുന്നത്. രംഗീല എന്ന സിനിമയില്‍ ബാലതാരമായും അഭിനയിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മുംബൈയില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Movies
Top