Friday, 22 Jan, 1.09 am East Coast Movies

ജനറല്‍
ഇരുപത്തിയൊന്‍പതാം വയസ്സില്‍ വേറെ ഒരു യുവ നടനും ചെയ്യാത്തതത് മോഹന്‍ലാല്‍ ചെയ്തു

മോഹന്‍ലാലിനെ നായകനാക്കി നിരവധി സിനിമകള്‍ താന്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും താന്‍ ചെയ്ത മൂന്നു സിനിമകളുമായി ബന്ധപ്പെട്ടു മോഹന്‍ലാല്‍ എന്ന നടനെ ചേര്‍ത്തു വയ്ക്കുമ്ബോള്‍ അതൊരു വലിയ അഭിമാനമായി തന്റെ മനസ്സില്‍ നില്‍ക്കുന്നുവെന്നതിന്റെ യഥാര്‍ത്ഥ കാരണം ‌ തുറന്നു പറയുകയാണ് സിബി മലയില്‍. ഒരേ പ്രായത്തില്‍ മോഹന്‍ലാല്‍ ചെയ്ത മൂന്ന് മികച്ച സിനിമകളെക്കുറിച്ചാണ് സിബി മലയിലിന്റെ തുറന്നു പറച്ചില്‍.

'കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള ഈ മൂന്ന് സിനിമകളിലെ മോഹന്‍ലാല്‍ കഥാപാത്രത്തിനും ഒരേ ഏജ് ഗ്രാഫല്ല . മോഹന്‍ലാല്‍ തന്റെ ഇരുപത്തിയൊന്‍പതാം വയസ്സില്‍ ചെയ്ത വ്യത്യസ്തമായ ഈ മൂന്ന് സിനിമകള്‍ ഇന്ന് ആ പ്രായത്തില്‍ നിന്ന് കൊണ്ട് ഒരു യുവ നടന് ചെയ്തു ഫലിപ്പിക്കാന്‍ ഒരിക്കലും സാധ്യമല്ല. അത്രയും ചെറിയ പ്രായത്തില്‍ അത്രത്തോളം ആഴമേറിയ കഥാപാത്രങ്ങള്‍ ചെയ്തു ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയില്‍ മൂന്ന് സിനിമകളിലെ കഥാപാത്രങ്ങള്‍ മൂന്നു മാസത്തെ ഇടവേളകളില്‍ ചെയ്തു ഫലിപ്പിക്കണമെങ്കില്‍ മോഹന്ലാലിനോളം പ്രാപ്തനായ ഒരു നടന്‍ മലയാള സിനിമയില്‍ ഇല്ലെന്നു തന്നെ പറയാം. ഞാന്‍ ചെയ്ത എന്റെ ഈ മൂന്നു സിനിമകള്‍ മോഹന്‍ലാല്‍ എന്ന നടന്റെ വളര്‍ച്ചയുടെ അടയാളമായിട്ടാണ് ഞാന്‍ വിലയിരുത്തുന്നത്. ഓരോ സിനിമകളിലെയും ക്യാരക്ടര്‍ ഘടന അത്രത്തോളം വിഭിന്നമായിരുന്നു'. സിബി മലയില്‍ പറയുന്നു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Movies
Top