വുഡ്സ്
കേരളത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ മുന്നിലാണോ ഈ പ്രകടനം; മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയ്ക്ക് വിമര്‍ശനം

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വളരെ കാഷ്വല്‍ ലുക്കിലുള്ള ചിത്രം പകര്‍ത്തിയത് അനീഷ് ഉപാസനയാണ്.എന്നാല്‍ ഈ ഫോട്ടോയ്ക്ക് വിമര്‍ശനങ്ങളും ഉയരുകയാണ്. എന്ത് ചെയ്തിട്ടും ഒരു മെന വരുന്നില്ലല്ലോ സജീ, കേരളത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ മുന്നിലാണോ ഈ പ്രകടനം എന്നൊക്കെയാണ് കമന്റുകള്‍.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ട് ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം പുലിമുരുകന് ശേഷം മോഹന്‍ലാലും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, വിജയരാഘവന്, നെടുമുടി വേണു തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Movies