വുഡ്സ്
'മേലെ പറമ്ബില്‍ ആണ്‍വീട്' എന്ന ചിത്രത്തിന് അന്ന് അവാര്‍ഡ് തഴഞ്ഞു, കാരണം ഇതായിരുന്നു: രാജസേനന് പറയുന്നു

നിരുപദ്രവകരമായ നര്‍മം മലയാള സിനിമയ്ക്ക് പരിചയപെപ്പടുത്തിയ എഴുത്തുകാരനാണ് രഘുനാഥ് പലേരി. അദ്ദേഹത്തിന്റെ സിനിമകളിലെ ചിരിയിടങ്ങള് നര്‍മത്തിന്റെ നിലവാര ഭംഗി വിളിച്ചോതുമ്ബോള് രഘുനാഥ് പലേരി എഴുതി രാജസേനന് സംവിധാനം ചെയ്തു പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി തീര്‍ന്ന ഒരു സിനിമയുണ്ട് 'മേലെ പറമ്ബില്‍ ആണ്‍വീട്' . മലയാള സിനിമയ്ക്ക് ചിരിയുടെ പുതു നിറം സമ്മാനിച്ച മേലെ പറമ്ബിലെ ആണ്‍വീട് എന്ന സിനിമയില്‍ ജനപ്രിയ താരങ്ങളും ഫലിതങ്ങള്‍ കൊണ്ട് ഘോഷയാത്ര നടത്തുന്നുണ്ട് .വില്ലന്‍ വേഷങ്ങളില്‍ പേക്ഷകരെ അടിമുടി വിറപ്പിച്ച നരേന്ദ്ര പ്രസാദ് പോലും ഗംഭീരമായി കോമഡി റൂട്ടിലേക്ക് മാറുമ്ബോള്‍ സിനിമയുടെ സ്വീകാര്യത ജന ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. താന്‍ എടുത്ത സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് 'മേലെ പറമ്ബില്‍ ആണ്‍വീട്' എന്ന സിനിമായാണെന്നു പറയുമ്ബോഴും അതുമായി ബന്ധപ്പെട്ട വിഷമകരമായ അനുഭവം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് പങ്കുവയ്ക്കുകയാണ് മലയാള സിനിമയുടെ ഒരു കാലത്തെ ഹിറ്റ് സംവിധായകന്.
'സിനിമയില്‍ ഹാസ്യം എന്നത് ഏറ്റവും പ്രധാനമാണ്. എല്ലാത്തിന്റെയും ബേസ് ഹാസ്യമാണ്. വില്ലനായി വന്ന മോഹന്‍ലാല്‍ പോലും ഹാസ്യം ചെയ്തത് കൊണ്ട് മാത്രമാണ് പിന്നീട് അദ്ദേഹത്തിന്റെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് . ഞാന്‍ ചെയ്ത സിനിമകളില്‍ ഏറ്റാവും മികച്ച നര്‍മ്മ ചിത്രമായിരുന്നു 'മേലെ പറമ്ബില്‍ ആണ്‍വീട്' പക്ഷേ ആ സിനിമയെ അവാര്‍ഡിന് പരിഗണിച്ചിട്ടു ജൂറി അത് തഴഞ്ഞു. അതിന്റെ കാരണം അത് ഹാസ്യ ചിത്രമാണെന്നുള്ളതായിരുന്നു . ഹാസ്യ രസമുള്ള സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കരുതെന്ന വിചിത്ര ചിന്താഗതി അന്ന് എല്ലാവരിലുമുണ്ടായിരുന്നു'. രാജസേനന് പറയുന്നു.
related stories
-
ലേറ്റസ്റ്റ് ന്യൂസ് ദുല്‍ഖറിന് ഒരു തെറ്റ് പറ്റിയതാണ്, അത് മനസിലായപ്പോള്‍ താന്‍ കാണിച്ചുകൊടുത്ത...
-
ഇടവം ഇടവം - 6, മാര്‍ച്ച് 2021
-
ലേറ്റസ്റ്റ് ന്യൂസ് ഓരോ വെല്ലുവിളികളും ഓരോ അവസരങ്ങള്‍ ആയി കാണുന്നു...