Wednesday, 02 Dec, 7.09 pm East Coast Movies

ജനറല്‍
നമ്മളെ പുറത്താക്കാന്‍ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓര്‍മ്മകള്‍; അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള നല്ല നിമിഷങ്ങളുമായി സായ് കുമാറിന്റെ മകള്‍

മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവടു വയ്ക്കുകയാണ് സായ് കുമാറിന്റെ മകള്‍ വൈഷ്‌ണവി. 'കയ്യെത്തും ദൂരത്ത്' എന്ന പുതിയ പരമ്ബരയില്‍ കനക ദുര്‍ഗ എന്ന നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നടന്‍ സായ്കുമാറിന്റെയും മുന്‍ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. ഈ വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം സായ്‌കുമാര്‍ നടി ബിന്ദുപണിക്കരുമായി ഒരുമിച്ചു ജീവിതം തുടങ്ങി.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് വൈഷ്ണവിയുടെ ചില പോസ്റ്റുകള്‍ ആണ്. കുട്ടിക്കാലത്തു അച്ഛന്റെ ഒപ്പമുള്ള നല്ല നിമിഷങ്ങളും, അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള നല്ല ചില ചിത്രങ്ങളാണ് വൈഷ്‌ണവി പങ്കുവച്ചത്. നമ്മളെ പുറത്താക്കാന്‍ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓര്‍മ്മകള്‍ എന്ന ക്യാപ്‌ഷനാണ് ചിത്രത്തിന് നല്‍കിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Movies
Top