വുഡ്സ്
നിങ്ങള്‍ എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്? ആരാധകനു മാസ് മറുപടിയുമായി പ്രിയാമണി

ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാര്‍ഡുകള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വന്തമാക്കി തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയാമണി.സൂപ്പര്‍ താര ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ പ്രിയാമണി റിയാലിറ്റി ഷോകളില്‍ ജഡ്ജായി ടെലിവിഷന്‍ ആരാധകര്‍ക്കും പരിചിതയാണ്.
മുസ്തഫയുമായുള്ള വിവാഹശേഷം പല ഷോകളിലായി ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ഇരുവരുടെയും പ്രണയകഥ തുറന്ന് പറയുകയുമൊക്കെ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രിയാ മണി പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ ഒരു ആരാധകന് കുറിച്ച കമന്്റും ഇതിന് നടി നല്കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
'താങ്കളുടെ രക്ത് ചരിത സിനിമ മുതല്‍ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്' എന്നായിരുന്നു അരുണ്‍ ചൌധരി എന്ന ആരാധകന്്റെ കമന്റ്. 'ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൌരനെയാണ്' എന്നായിരുന്നു പ്രിയമണിയുടെ മാസ്സ് മറുപടി. ഇതിനും മറുപടിയുമായി അരുണ്‍ ചൌധരി എത്തിയിട്ടുണ്ട്. 'അതെ സത്യമാണ്, പക്ഷേ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയ ഉണ്ട്' എന്നായിരുന്നു അയാളുടെ മറുകമന്്റ്
അതൊരു നല്ല തീരുമാനമായിരുന്നുവെന്നും ജാതിമതഭേദമന്യേ പരസ്പരം വിവാഹം ചെയ്യുന്നത് ചോദ്യം ചെയ്യുന്നവര്‍ക്ക് കൊടുക്കാവുന്നതില്‍ മികച്ച മറുപടി തന്നെയാണ് അതെന്നുമാണ് പ്രിയയുടെ മറുപടിയ്ക്ക് ഒരു ആരാധിക നല്കിയ കമന്റ്.