Thursday, 29 Oct, 7.09 pm East Coast Movies

ജനറല്‍
രണ്ട് ചിത്രങ്ങളുടെയും പേരു "ഒറ്റക്കൊമ്ബന്‍" ; പേരു മാറ്റുമെന്ന് പ്രഖ്യാപിച്ച്‌ മഹേഷും കൂട്ടരും

. പ്രമേയത്തിന്റെയും പേരിന്റെയും അടിസ്ഥാനത്തില്‍ സിനിമ വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് സുരേഷ് ഗോപിയുടെ 250-ആം ചിത്രം. ചിത്രത്തിന്‍റെ പ്രമേയമായിരുന്നു ആദ്യം വിവാദങ്ങള്‍ക്ക് കാരണമെങ്കില്‍ ഇപ്പോള്‍ അതിന്റെ പേരാണ് ചര്‍ച്ചയാകുന്നത്.

ഒറ്റക്കൊമ്ബന്‍ എന്ന പേരില്‍ രണ്ടു മാസത്തെ ഇടവേളയില്‍ രണ്ടു ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്ബന്‍ എന്ന ചിത്രം സെപ്റ്റംബര്‍ 13 നാണ് പ്രഖ്യാപിച്ചത്. അതിനു ശേഷം പ്രഖ്യാപിച്ച സിനിമയാണ് സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്ബന്‍.

രണ്ട് ചിത്രങ്ങളുടെയും പേരുകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായെങ്കിലും ഒരു സിനിമ മാത്രമേ ഇതേ േപരില്‍ റിലീസ് ചെയ്യാനാകൂ. ടൈറ്റില്‍ ആര് ആദ്യം റജിസ്റ്റര്‍ ചെയ്തവരാണ് 'ഒറ്റക്കൊമ്ബന്റെ' അവകാശി. എന്തായാലും വിവാദങ്ങള്‍ക്ക് വഴി കൊടുക്കാതെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഹേഷും കൂട്ടരും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Movies
Top