Saturday, 11 Jul, 11.31 am evarthakal

ടെക്നോളജി
ജിയോമീറ്റിനെതിരെ സൂം കേസുകൊടുക്കും

ജിയോ കഴിഞ്ഞ ദിവസങ്ങളിലാണ് തങ്ങളുടെ വിഡിയോ കോളിങ് ആപ് ജിയോ മീറ്റ് അവതരിപ്പിച്ചത്. സൂം ആപ്പുമായി ജിയോ മീറ്റിനുള്ള സാമ്യം ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഇതില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് സൂം.

ജിയോ വീഡിയോ കോളിംഗ് ആപ്പ് വരുന്നു എന്നത് തങ്ങള്‍ക്കറിയാമായിരുന്നു. അതു നല്ലതാണ്, ഇതാദ്യമായി ഒന്നുമല്ല സൂം എതിരാളികളെ കാണുന്നത്. തങ്ങളുടെ ശക്തി തങ്ങളുടെ പ്രൊഡക്ടുകളാണ്. തങ്ങളുടെ എതിരാളികള്‍ എന്തു ചെയ്യുന്നുവെന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗമാണ്.

പക്ഷെ മീറ്റ് പരിശോധിച്ചപ്പോള്‍ ഞങ്ങളുടെ പ്രോഡക്ടുമായുള്ള താരതമ്യം ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഇതേക്കുറിച്ച്‌ തങ്ങളുടെ നിയമ വിഭാഗം പഠിച്ചുവരികയാണ്. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കും ഇതിനുള്ള ചര്‍ച്ചകള്‍ സജീവമാണ്. അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: evarthakal Malayalam
Top