Sunday, 20 Sep, 9.41 am evarthakal

കേരളം
ശക്തമായ മഴ: ഇടുക്കിയില്‍ നാല് അണക്കെട്ടുകള്‍ തുറന്നു

ഇടുക്കി: ഇടുക്കി ജില്ലയില്‍ മഴ ശക്തമായതോടെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു. ഇതേ തുടര്‍ന്നു നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍പെരിയാര്‍(പാംബ്ല), കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.

കല്ലാര്‍കുട്ടി-രണ്ട്, കുണ്ടള- രണ്ട്, ലോവര്‍പെരിയാര്‍-ഒന്ന്, മലങ്കര-ആറ് എന്നിങ്ങനെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: evarthakal Malayalam
Top