Tuesday, 07 Jul, 7.32 pm evarthakal

വിദ്യാഭ്യാസം
സുമേധ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ : സുമേധ സിവില്‍ സര്‍വീസ് അക്കാദമി, കൈറ്റ്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടു കൂടി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കയ്പമംഗലം മണ്ഡലത്തില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സുമേധയുടെ കീഴിലുളള സ്ഥാപനമാണ് സിവില്‍ സര്‍വീസ് അക്കാദമി. ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന സുമേധയുടെ മൂന്നാമത് ഫൗണ്ടേഷന്‍ ബാച്ചുകളിലേക്കായാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സുകളാവും നടക്കുക. ഹൈസ്‌ക്കൂള്‍ – ഹയര്‍സെക്കന്ററി, യു.ജി-പി.ജി എന്നിങ്ങനെ രണ്ട് ബാച്ചുകളിലേക്കാണ് പ്രവേശനം.

ജൂലൈ 25ന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് അവസരം ലഭിക്കും. http://sumedha.org.in/exam എന്ന വെബ്‌സൈറ്റ് മുഖേന വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ വിശദമായ നോട്ടിഫിക്കേഷനും സിലബസും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി ജൂലൈ 23. ഫോണ്‍: 9496347528, 8606623905.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: evarthakal Malayalam
Top