Wednesday, 31 Oct, 6.20 am Evening Kerala News

ഹോം
ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റിന് 305 കോടിയുടെ അറ്റാദായം

കൊച്ചി: ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്ബനി ലിമിറ്റഡിന്‍റെ ലാഭം ഈ സാമ്ബത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 49 ശതമാനം ഉയര്‍ന്ന് 305 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്ബനിയുടെ ലാഭം 204 കോടി രൂപയായിരുന്നു.2018 സാമ്ബത്തിക വര്‍ഷത്തില്‍ കമ്ബനിയുടെ വരുമാനം 24 ശതമാനം ഉയര്‍ന്ന് 1676 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1350 കോടി രൂപയായിരുന്നു.കമ്ബനിയുടെ വാഹന വായ്പ ആസ്തി 29 ശതമാനം ഉയര്‍ന്ന് 5542 കോടി രൂപയായി. മുന്‍ വര്‍ഷംഇതേകാലയളവിലിത് 4295 കോടി രൂപയായിരുന്നു.

ഭവന വായ്പയിലൂടെ കമ്ബനിയുടെ ആസ്തി 10 ശതമാനം ഉയര്‍ന്ന് 910 കോടിയും, മറ്റു വായ്പകളിലുടെ കമ്ബനിയുടെ ആസ്തി 21 ശതമാനം ഉയര്‍ന്ന് 441 കോടിയുമായി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Evening Kerala
Top