തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ മകള്‍ വീണ വിജയന്റെ വീട്ടിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും.
കന്റോണ്‍മെന്റ് ACP യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തില്‍ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. നാല് SHO മാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഉള്‍പ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകള്‍ കഴിഞ്ഞ ദിവസം സിപിഐഎം നേതാക്കള്‍ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ആസൂത്രിതമെന്ന് ഇ ഡി ആരോപണം. സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഇ ഡി നിലപാട്.
ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎല്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച് വിധി പറയും. അതുവരെ സിഎംആർഎല്ലിനെതിരെ നടപടികള്‍ പാടില്ലെന്ന് കോടതി നിർദേശമുണ്ട്. ഹർജിയില്‍ കക്ഷിയല്ലാത്ത വീണ ടി ഉള്‍പ്പടെയുള്ളവർക്കെതിരെ അന്വേഷണം തുടരാമെങ്കിലും വെള്ളിയാഴ്ച് വരെ കാത്തിരിക്കാനാണ് തീരുമാനം.

