Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോസ്പിറ്റലുകളിലെ നിക്ഷേപം ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും; ഡോ.കെ.ജി.അലക്‌സാണ്ടര്‍

ഹോസ്പിറ്റലുകളിലെ നിക്ഷേപം ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും; ഡോ.കെ.ജി.അലക്‌സാണ്ടര്‍

കോഴിക്കോട്: ഹോസ്പിറ്റലുകളില്‍ നിക്ഷേപം വര്‍ദ്ധിക്കുമ്പോള്‍ സംസ്ഥാനത്ത് പ്രാദേശികാടിസ്ഥാനത്തിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമെന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയരക്ടറുമായ ഡോ.കെ.ജി.അലക്‌സാണ്ടര്‍ പറഞ്ഞു.

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആരംഭിച്ചിട്ട് 40 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഹോസ്പിറ്റലില്‍ വലിയ നിക്ഷേപം ലഭിച്ചപ്പോള്‍ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനൊപ്പമുള്ള തൊടുപുഴ, കണ്ണൂര്‍, പയ്യന്നൂര്‍ അടക്കമുള്ള ബി എം എച്ച്‌ ഹോസ്പിറ്റലുകളിലും കൂടുതല്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി. നിലവില്‍ ലോണുകളെയാണ് ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആശ്രയിച്ചിരുന്നതെങ്കില്‍ പുതു നിക്ഷേപം സ്വീകരിച്ചതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. നിക്ഷേപം സ്വീകരിച്ചതോടെ ചികിത്സാ ചെലവ് വര്‍ദ്ധിപ്പിച്ചു എന്നതില്‍ വാസ്തവമില്ല. കോഴിക്കോട്ടെ ബിഎംഎച്ചിലടക്കം ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും, എന്നാല്‍ റൂം സൗകര്യവും മറ്റും കൂടുതല്‍ നവീകരിച്ചപ്പോള്‍ റൂം വാടകയിലും മറ്റും നേരിയ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പല ഹോസ്പിറ്റലുകളും അടച്ചുപൂട്ടുന്ന ഘട്ടം വന്നപ്പോഴാണ് നിക്ഷേപം വരുന്നത്. ഇത്തരം നിക്ഷേപങ്ങളില്‍ അഞ്ചോ, ആറോ വര്‍ഷം കഴിഞ്ഞാല്‍ മാറ്റം വരാനും സാധ്യതയുണ്ട്. സാധാരണക്കാരനടക്കം വിദഗ്ധ ചികിത്സ വീട്ടുപടിക്കല്‍ എത്താന്‍ ഇത്തരം നടപടികള്‍ സഹായകരമാവും. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ നിലത്ത് കിടക്കേണ്ട സാഹചര്യമുള്ളപ്പോള്‍ രോഗികളുടെ 70% പേരെയും ഉള്‍ക്കൊള്ളുന്നത് പ്രൈവറ്റ് ഹോസ്പിറ്റല്‍ മേഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാന്‍സര്‍ ചികിത്സയ്ക്ക് ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങള്‍ കേരളത്തില്‍ ലഭ്യമാണെന്നും ഉന്നത വ്യക്തികളും മറ്റും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് അവരുടെ താല്‍പ്പര്യങ്ങളാണെന്നും എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും ബേബി മെമ്മോറിയലില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala