
തൃശൂർ ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറെ ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എറണാകുളം ഇരുമ്പനം ചക്കപ്പറമ്പില്‍ സന്തോഷിന്റെയും സിനിയുടെയും മകള്‍ സാന്ദ്ര (29) ആണു മരിച്ചത്. ഇന്നലെ രാവിലെ 11.45ന് ആണു മരണവിവരം പുറത്തറിഞ്ഞത്.
സാന്ദ്രയും പുന്നയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരി ദേവികൃഷ്ണയുമാണ് ഇവിടെ താമസിച്ചിരുന്നത്. ദേവികൃഷ്ണ കഴിഞ്ഞദിവസം വീട്ടിലേക്കു പോയിരുന്നു. ബ്ലോക്ക് കോണ്‍ഫറൻസില്‍ സാന്ദ്രയെ കാണാത്തതിനെത്തുടർന്നു സഹപ്രവർത്തകർ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അങ്കണവാടി ടീച്ചർ ചെന്നപ്പോഴാണ് ഉപകേന്ദ്രത്തിലെ ഡോക്ടേഴ്സ് കണ്‍സല്‍റ്റിങ് റൂമില്‍ മരിച്ചനിലയില്‍ കണ്ടത്. ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. അവിവാഹിതയാണ്.
--
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്പർ - 1056, 0471- 2552056)

